പെരിങ്ങോട്ടുകര: താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിലെന്നും എന്റെ ഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായി എസ്എസ് എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ നിവേദ്യ പി.എസ്, പ്ലസ്ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ മേഗ്ന ആനന്ദ്, നേഹശ്രിയ എന്നിവരേയും, എസ് എസ് എൽസി, പ്ലസ്ടു വാർഡിൽ നിന്നും വിജയിച്ച എല്ലാവരേയും, നീറ്റ് പരീക്ഷയിൽ 720 മാർക്കിൽ 705 മാർക്ക് നേടിയ എം.എൻ. ഗായത്രി, വഴിയിൽ നിന്നും കളഞ്ഞ് കിട്ടിയ പഴ്സ് ഉടമക്ക് തിരിച്ച് നൽകി മാതൃകയായ രേണുക റിജു , കുടുംബശ്രീ ബ്ലോക്ക് തലത്തിൽ നടത്തിയ അരങ്ങ് മത്സരത്തിൽ പ്രസംഗത്തിൽ രണ്ടാം സ്ഥാനം നേടിയ ശ്രീദേവി പ്രിനേഷ്, വാർഡിൽ നിന്നും സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച ഷാഡിൻ പി. ബൈജു വാഴക്കുളത്ത് എന്നിവരെ അനുമോദനം 2024 എന്ന പെരിങ്ങോട്ടുകര ശ്രീ ബോധാനന്ദ വായനശാലയിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു.
വാർഡ് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ ഏ.യു. രഘുരാമൻ പണിക്കർ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് ഒ.എസ്. അഷ്റഫ് ,എഴുത്തുകാരൻ ഡോ ജെയിംസ് ചിറ്റിലപ്പിള്ളി , ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ, സിഡിഎസ് മെമ്പർ സുഭദ്ര രവി, എഡിഎസ് പ്രസിഡന്റ് വിജയ പ്രകാശൻ, ആശ വർക്കർ സുശീല രാജൻ, പി.ബി. സത്യൻ, ഗിരിജ കൊടപ്പുള്ളി എന്നിവർ പ്രസംഗിച്ചു അംഗൻവാടി ടീച്ചർമാരായ സതി രംഗൻ, ഗീത, റിജു കണക്കന്തറ, വിൻസെന്റ് കുണ്ടുകുളങ്ങര, കിസ്മത്ത് പിയൂസ്, സിമി ജോബി എന്നിവർ നേതൃത്വം നൽകി. എസ്എസ്എൽസി, പ്ലസ് ടു ഫുൾ എപ്ലസ് നേടിയ മൂന്ന് വിദ്യാർത്ഥിനികൾക്ക് സൈക്കിൾ സമ്മാനമായി നൽകി.