വലപ്പാട്: എംഎൽഎ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച വാട്ടർ കിയോസ് ക് വലപ്പാട് ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിൽ 9 വാട്ടർ കിയോസ്കുകൾ ആണ് നിർമ്മാണം പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി തികച്ചും സൗജന്യമായി തുറന്നു കൊടുത്തിരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ആർ. ജിത് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ജ്യോതി രവീന്ദ്രൻ, സുധീർ പട്ടാലി, ജനപ്രതിനിധികളായ കെ.കെ. പ്രഹർഷൻ, മണി ഉണ്ണികൃഷ്ണൻ, സി.ജി. സുരേഷ്, രശ്മി ഷിജോ,അനിത കാർത്തികേയൻ, പഞ്ചായത്ത് സെക്രട്ടറി ഷിനിൽ, ഡോക്ടർ ജോയ് ഡോക്ടർ അജിത, എച്ച്എംസി അംഗങ്ങൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ആശുപത്രിയിൽ നിന്നും വിരമിച്ച ഡോക്ടർ അജിതയ്ക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരവ് നൽകി.