എടത്തിരുത്തി: കാക്കാത്തുരുത്തി കെഎല്‍ഡിസി കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി തറപറമ്പില്‍ വീട്ടില്‍ ബിജോയിയുടെ മകന്‍ ഭവത്കൃഷ്ണ (17) ആണ് മരിച്ചത്. കോതറ പാലത്തിനടുത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം സ്‌കൂളില്‍ നിന്നും പ്ലസ്ടു പൂര്‍ത്തിയായ വിദ്യാര്‍ത്ഥിയാണ്. ഇന്നുച്ചയ്ക്ക് രണ്ടരയോടെ കൂട്ടുകാരുമൊത്ത് കനാലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടിയെ കാണാതായത്. ഫയര്‍ ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കോതറ പാലത്തിനടുത്ത് നിന്നും വൈകീട്ട് ആറ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.