തൃശ്ശൂർ: മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പൂമല ഡാമിലെ ജലനിരപ്പ് 28 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിന്റെ രണ്ടു സ്പിൽവേ ഷട്ടറുകൾ 2.5 സെന്റീമീറ്റർ വീതം തുറന്നതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. ഈ സാഹചര്യത്തിൽ മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലർത്തേണ്ടതാണ്.
next post