News One Thrissur
Updates

മലിനജല സ്വീവേജ് സംസ്കരണ മൊബൈൽ യൂണിറ്റുമായി കൊടുങ്ങല്ലൂർ നഗരസഭ.

കൊടുങ്ങല്ലൂർ: മലിനജല സ്വീവേജ് സംസ്കരണ മൊബൈൽ യൂണിറ്റുമായി കൊടുങ്ങല്ലൂർ നഗരസഭ. ചാലക്കുടിയ്ക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ യൂണിറ്റാണിത്. നഗരപ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം സ്വീവേജ്, സെപ്റ്റേജ് മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നത് ഏറെ ക്ലേശകരമായ പ്രവർത്തനമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു തീരാതലവേദനയായി മാറുകയും, ദേശീയ ഹരിത ട്രൈബൂണലടക്കം ദേശീയ-സംസ്ഥാന ഏജൻസികൾ ഈ വിഷയത്തിലിട പെയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൊടുങ്ങല്ലൂർ നഗരസഭ ഏറ്റവും നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ പ്രശ്നത്തിന് പരിഹാരം തേടുന്നത്. സെപ്റ്റേജ് ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തുക എന്ന് വിഷമകരമായ അവസ്ഥക്ക് കൂടിയുള്ള പരിഹാരമാണിത്. ഒരു ചെറിയ ട്രക്കിൻെറ പ്ലാറ്റ്ഫോമിൽ സ്ഥാപിച്ചിരിക്കുന്ന സെപ്റ്റിക് ടാങ്കുകളിലെ മലിനജലം ശുദ്ധീകരിച്ച് സുരക്ഷിതമായി പുറന്തള്ളാൻ കഴിയുന്ന ഒരു ട്രീറ്റ്മെൻറ് സംവിധാനമാണിത്. എം.ടി.യുവിൽ സംസ്‌കരിച്ച സെപ്‌റ്റേജ് മലിനജലം നിലവിൽ ദേശീയ മലിനീകരണ ബോർഡ് നിർദ്ദേശിച്ചിട്ടുള്ള സംസ്‌കരണ മാനദണ്ഡങ്ങൾ പാലിക്കുന്നതാണ്. ഖര-ദ്രാവക വേർതിരിവ്, ഖരമാലിന്യം കട്ടിയാക്കൽ, മലിനജല സംസ്കരണ പ്രക്രിയകൾ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായാണ് ഓൺ-സൈറ്റ് മൊബൈൽ ട്രീറ്റ്മെൻെ് യൂണിറ്റ് പ്രവർത്തിക്കുന്നത്. മൊബൈൽ ട്രീറ്റ്‌മെൻറ് യൂണിറ്റിൻെറ ശേഷി മണിക്കൂറിൽ 6000 ലിറ്റർ ആണ് സംസ്കരിച്ച മലിനജലം സുരക്ഷിതമായി ഒഴുക്കി കളയുന്നതിനോ കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്നതിനോ കഴിയും.

അപകടകാരികളായ അണുക്കളോ, മറ്റ് മാലിന്യങ്ങളോ സംസ്കരിച്ച ജലത്തിലുണ്ടാവില്ല. യാതൊരുവിധ ഗന്ധവും ഈ ജലത്തിനുണ്ടാവില്ല. സർക്കാരിൻെറ അംഗീകാരവും അംഗീകൃത ഏജൻസികളുടെ സർട്ടിഫിക്കേഷനുമുള്ള യൂണിറ്റാണ് എം.ടി.യു. ദേശീയതലത്തിൽ ശ്രദ്ധേയമായ ഗവേഷണസ്ഥാപനമായ വാഷ് ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുള്ളത്. 45 ലക്ഷം രൂപ മുതൽ മുടക്കുള്ള ഈ യന്ത്രം മൂൻകൂർ ബുക്കിംഗ് അനുസരിച്ച് നഗരസഭയുടെ വിവിധ വാർഡുകളിൽ പ്രവർത്തിക്കും, സർവ്വീസ് ചാർജ്ജും പ്രവർത്തന മാനദണ്ഡങ്ങളും നഗരസഭ കൗൺസിൽ ഉടൻ തീരുമാനിക്കു ന്നതാണ്. വീടുകൾ, സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിങ്ങനെ 100 മീറ്റർ വരെ വാഹനം എത്തുമെങ്കിൽ സെപ്റ്റിക് ടാങ്ക് ശാസ്ത്രീയമായി വൃത്തിയാക്കുവാൻ സാധിക്കും.

Related posts

ഒലീവു മലയുടെ താഴ്‌വരയിൽ മ്യൂസിക് ആൽബം റിലീസ് ചെയ്തു

Sudheer K

വൽസലൻ അന്തരിച്ചു

Sudheer K

കാട്ടൂര്‍ സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

Sudheer K

Leave a Comment

error: Content is protected !!