News One Thrissur
Updates

തളിക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് നടത്തുന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതം – തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത

തളിക്കുളം: ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് നടത്തുന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത പറഞ്ഞു. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പകർച്ചവ്യാധി രോഗങ്ങൾ തടയുന്നതിന് തളിക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ആരോഗ്യവകുപ്പ് മറ്റ് വിവിധ ഡിപ്പാർട്ട്മെന്റുകളുടെ നേതൃത്വത്തിൽ യോഗം ചേരുകയും കൃത്യമായി അതിന്റെ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുള്ളതാണ്. കൂടാതെ ആരോഗ്യവകുപ്പ്, വില്ലേജ് ഓഫീസർ, കെഎസ്ഇബി, വാട്ടർ അതോറിറ്റി, പോലീസ്, ഫയർഫോഴ്സ് തുടങ്ങി പഞ്ചായത്തിന്റെ എല്ലാ ഡിപ്പാർട്ട്മെന്റുകളും ചേർന്ന് അടിയന്തര യോഗം ചേരുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തിട്ടുള്ളതാണ്. ഗവൺമെന്റ് അനുവദിക്കുന്ന വാർഡ് തല ശുചീകരണ ഫണ്ട് സമയബന്ധിതമായി നൽകുകയും അതിന്റെ പ്രവർത്തനങ്ങൾ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ നടത്തുകയും ചെയ്തിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി പഞ്ചായത്ത് ഏറ്റവും കൂടുതൽ ഫണ്ട് ചിലവഴിക്കുന്നത് ആരോഗ്യമേഖലയിലാണ്. കുടുംബാരോഗി കേന്ദ്രത്തിൽ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിന് ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഒരു വാട്ടർ കിയോസ്ക്കും തളിക്കുളം ഗ്രാമപഞ്ചായത്ത് 2023 24 അനുവദിച്ച ഒരു ആർ ഒ പ്ലാൻഡും നിലവിലുണ്ട്. ഒരു മണിക്കൂറിൽ 165 ലിറ്റർ ശുദ്ധജലമാണ് ആർഒ പ്ലാന്റ് വഴി ലഭിക്കുക.

ടെന്റർ നടപടികളിലൂടെ വർക്ക് ഏറ്റെടുത്ത കമ്പനി അതിന്റെ കണക്ഷൻ മുഴുവൻ പൈപ്പുകളിലേക്കും കൊടുത്തതിന്റെ ഭാഗമായി ഉണ്ടായ സാങ്കേതിക തടസ്സം ടെൻഡർ എടുത്ത കമ്പനി തന്നെ നേരിട്ട് എത്തി പരിഹരിച്ചിട്ടുള്ളതാണ്. ശുദ്ധജലം ആവശ്യമായ പൈപ്പുകളിലേക്ക് ലഭ്യമാക്കുന്നതിന് മറ്റൊരു പദ്ധതിയും പഞ്ചായത്ത് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത നിലവിലില്ല. കമ്പനിയുമായി മൂന്ന് വർഷത്തെ വാറണ്ടി നിലവിലുണ്ട്. തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തന മികവിന്റെ ഭാഗമായി ഓരോ ദിവസവും ഇരുനൂറിൽ അധികം രോഗികളാണ് സേവനം തേടി എത്തുന്നത്. പഞ്ചായത്ത് സംസ്ഥാന സർക്കാരിലേക്ക് നൽകിയ നിവേദനത്തിന്റെ ഭാഗമായി മരുന്ന് ലഭ്യമാക്കുന്നതിനുവേണ്ടി കഴിഞ്ഞവർഷം മുതൽ മൂന്നര ലക്ഷം രൂപ അധിക വിഹിതം അനുവദിച്ചിട്ടുള്ളതുമാണ്. തളിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആരോഗ്യ സേവനങ്ങളുടെ മികവിന്റെ ഭാഗമായി ജനങ്ങൾ പ്രൈവറ്റ് മേഖലയെ ആശ്രയിക്കാതെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചേരുന്നതിന്റെ ഭാഗമായാണ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുള്ളത്.

Related posts

യൂബർ ടാക്‌സിയിൽ യാത്ര ചെയ്ത് മോഷണം നടത്തുന്ന യുവാവ് പിടിയിൽ

Sudheer K

കണ്ടശാംകടവ് പള്ളിയിൽ വി. യാക്കോബ് ശ്ലീഹായുടെ തിരുനാൾ തുടങ്ങി.

Sudheer K

അമ്മാടം ഗവ. എൽ.പി. സ്കൂൾ കെട്ടിട നിർമ്മാണ ശിലാ സ്ഥാപനം

Sudheer K

Leave a Comment

error: Content is protected !!