ചാവക്കാട്: ദേശീയപാത 66 അയിനിപ്പുള്ളിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 14 കാരൻ മരിച്ചു. കുരഞ്ഞിയൂർ സ്വദേശിയും ചാവക്കാട് പൊന്നറ ജ്വല്ലറി ജീവനക്കാരനുമായ പാലപ്പെട്ടി വീട്ടിൽ കമാൽ ആഷിഖ് മകൻ നാസിം (14) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഷഹീൻഷാ (19), ഫഹദ് (14) എന്നിവർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. തിരുവത്ര സ്വദേശിയായിരുന്ന കമാൽ ആശിഖ് ഇപ്പോൾ കരഞ്ഞൂരിലാണ് താമസം. ടർഫിൽ കൂട്ടുകാരുമൊത്ത് കളിക്കാൻ പോകുന്നതിനിടെയാണ് അപകടം. ബൈക്കിലും കാറിലുമായാണ് ടർഫിലേക്ക് പുറപ്പെട്ടത്