News One Thrissur
Updates

ഹൈറിച്ച് തട്ടിപ്പ്: ഉടമകളുടെ 260 കോടിയുടെ സ്വത്ത് ഇ.ഡി. മരവിപ്പിച്ചു

കൊച്ചി: ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ്ങിന്റെ മറവിൽ 1157 കോടിയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കൾ ഇ.ഡി. മരവിപ്പിച്ചു. നേരത്തേ 212 കോടി രൂപ മരവിപ്പിച്ചിരുന്നു. ഇത് നിലനിർത്തിക്കൊണ്ടാണ് 48 കോടി രൂപ കൂടി മരവിപ്പിച്ചിരിക്കുന്നത്. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തിയതായും അന്വേഷണസംഘം കണ്ടെത്തി. മൾട്ടിലെവൽ മാർക്കറ്റിങ് അംഗത്വ ഫീസ് ഇനത്തിൽ മാത്രം പ്രതികൾ 1157 കോടി രൂപ തട്ടിയതായാണ് കണ്ടെത്തൽ. ഇതിൽനിന്ന് 250 കോടി പ്രമോട്ടർമാരായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീനയും ചേർന്ന് തട്ടിയെന്നാണ് ആരോപണം.

Related posts

കണ്ണൂർ എഡിഎം നവീൻ്റെ മരണം: തൃപ്രയാറിൽ കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം.

Sudheer K

ഇറിഗേഷൻ വകുപ്പ് ഇടപെട്ടു; അരിമ്പൂർ വാരിയം കോൾ പടവിൽ കൃഷിയിറക്കുന്നതിനുള്ള അനിശ്ചിതത്വം നീങ്ങി.

Sudheer K

ആചാര പെരുമയിൽ ചെമ്മാപ്പിള്ളി ശ്രീരാമൻ ചിറയിൽ ചിറകെട്ടി.

Sudheer K

Leave a Comment

error: Content is protected !!