ചെന്ത്രാപ്പിന്നി: ദേശീയപാതയില്‍ ചെന്ത്രാപ്പിന്നി ഹൈസ്‌കൂള്‍ റോഡിനടുത്തുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്ക്. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി തളിക്കുളം താജുദ്ദീനാണ് പരിക്കേറ്റത്, ഇയാളെ ചെന്ത്രാപ്പിന്നിയിലെ മിറാക്കിള്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചെന്ത്രാപ്പിന്നി അല്‍. ഇക്ബാല്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. തെക്ക് ഭാഗത്തേക്ക് പോയിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിക്കുകയും കാര്‍ ബൈക്കിലിടിക്കുകയുമായിരുന്നുവെന്ന് പറയുന്നു. മറ്റാര്‍ക്കും പരിക്കില്ല.