News One Thrissur
Updates

തെരഞ്ഞെടുപ്പ് തോൽ‌വി: തൃശൂര്‍ കോണ്‍ഗ്രസിലെ പോസ്റ്റര്‍ പ്രതിഷേധം വീണ്ടും.

തൃശൂർ: തെരഞ്ഞെടുപ്പ് തോൽ‌വിയെ തുടർന്ന് തൃശൂരിലെ കോണ്‍ഗ്രസ് പോസ്റ്റര്‍ പ്രതിഷേധം നിലക്കുന്നില്ല. ഇന്ന് വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഇത്തവണ മുന്‍ എംപി ടി.എന്‍. പ്രതാപനെതിരെയാണ് ഡിസിസി ഓഫീസന്റെ മതിലിലും പ്രസ് ക്ലബ് പരിസരത്തും പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ‘പ്രതാപന്‍ കോണ്‍ഗ്രസിനെയും അണികളെയും വഞ്ചിച്ചു, പാര്‍ട്ടിയെ ഒറ്റുകൊടുത്ത ആര്‍എസ്എസ് സംഘപരിവാര്‍ ഏജന്റാണ് ടി.എന്‍. പ്രതാപന്‍, മണലൂർ കണ്ട് പനിക്കേണ്ട’ തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററിലൂടെ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ടി എൻ പ്രതാപൻ ഗൾഫ് ടൂർ നടത്തി ബിനാമി കച്ചവടങ്ങൾ നടത്തിയെന്നാണ് ആരോപണം. സേവ് കോണ്‍ഗ്രസ് ഫോറത്തിന്‍റെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ പ്രതാപനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാണ് ആവശ്യം.

Related posts

കടലിന്റെ മക്കൾക്ക് സഹായവുമായി എം.എ യൂസഫലി

Sudheer K

നാട്ടിക 9-ാം വാർഡ്‌ ഉപതെരഞ്ഞെടുപ്പ് : യുഡിഎഫിന് അട്ടിമറി വിജയം

Sudheer K

ഓണത്തിന് 2 മാസത്തെ ക്ഷേമപെൻഷൻ; ഒരുമാസത്തെ കുടിശ്ശികയും ഈ മാസത്തെ പെൻഷനും നൽകും; വിതരണം ഈ മാസം അവസാനത്തോടെ.

Sudheer K

Leave a Comment

error: Content is protected !!