അന്തിക്കാട്: ശ്രീരാമൻ ചിറപാടശേഖരത്തിലെ വിത്ത് നടീൽ ഉദ്ഘാടനം മുറ്റിച്ചൂർ എഎൽപി സ്കുളിലെ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ ഉദ്ഘാടനം നിർവഹിച്ചു. പാടശേഖരം പ്രസിഡൻ്റ് പി.വി. സുനിലും പാടശേഖരം സെക്രട്ടറി വിൽസൺ പുലിക്കോട്ടിലും കുട്ടികൾക്ക് കൃഷിയുടെ ആവശ്യകതയെ കുറിച്ചു കൃഷി എങ്ങനെ ചെയ്യാമെന്നും കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. അന്തിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജിത്ത് അന്തിക്കാട്, പഞ്ചായത്ത് മെമ്പർമാരായ കെ.കെ. പ്രദീപ്, ശരണ്യ രജീഷ്, മിൽന സമിത്ത് ,ശാന്ത സോളമൻ, സ്കുളിലെ പ്രധാനധ്യാപിക അമൂല്യ ചന്ദ്രൻ, സ്കുളിലെ അധ്യാപകരും പങ്കെടുത്തു.