News One Thrissur
Updates

ലൈബ്രറി ചാർജ്ജ് വർദ്ധനവ്:വായനാ ദിനത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പുസ്തകങ്ങൾ വായിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

അന്തിക്കാട്: പഞ്ചായത്ത് ലൈബ്രറിയിൽ ചാർജ്ജ് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തിക്കാട് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ വായന സമരം നടത്തി. മെമ്പർഷിപ്പ് ഫീസ് പത്തു രൂപയിൽ നിന്നും 360 രൂപയാക്കിയ നടപടിയിൽ പരക്കെ പ്രതിഷേധം ഉയർന്നിട്ടുണ്ട്, കുത്തനെയുള്ള ഈ മെമ്പർഷിപ്പ് ഫീസ് വർധനവിനെതിരെയാണ് യൂത്ത് കോൺഗ്രസ് നാട്ടിക നിയോജകമണ്ഡലം കമ്മിറ്റി വായന ദിനത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ആർടിഐ സംസ്ഥാന ചെയർമാൻ എൻസൺ ആന്റണി ഉദ്ഘാടനം നിർവഹിച്ചു.

യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ. എവി യദുകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ഇ രമേശൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് നാട്ടിക അസംബ്ലി വൈസ് പ്രസിഡൻ്റ് കിരൺ തോമസ്, ആഷിക് ജോസ്, യൂത്ത് കോൺഗ്രസ് അന്തിക്കാട് മണ്ഡലം പ്രസിഡൻ്റ് അജു ഐക്കാരാത്ത്, യൂത്ത് കോൺഗ്രസ് വലപ്പാട് മണ്ഡലം പ്രസിഡൻ്റ് സുജിൽ കരിപ്പായി, ടിന്റോ മാങ്ങൻ, ജോൺ ജോസ്, എ.എസ്. സന്ദീപ്, അശ്വിൻ ചാഴൂർ, പി.യു. മുഹമ്മദ് ഫാർദ്ദിൻഷ, സൂരജ് അന്തിക്കാട്, ശരത്ത് വലപ്പാട്, മുഹമ്മദ് ഷിബിൽ, ജെറാൾഡ് വള്ളൂർ, ടി.എസ്. യദു എന്നിവർ സംസാരിച്ചു

Related posts

വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മമ്മിയൂര്‍ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

Sudheer K

അന്തിക്കാട് പള്ളത്തുകാവ് ക്ഷേത്രത്തിൽ ഉത്സവം.

Sudheer K

ബിനു അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!