കടപ്പുറം: കറുകമാട് തെരുവ്നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു. മുൻ കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ റംല അഷ്റഫിൻ്റെ വീട്ടിലെ ആടുകളെയാണ് ഇന്ന് പുലർച്ചെ കൂടുപൊളിച്ച് നായ്ക്കളും കുറുനരികളുമടങ്ങുന്ന കൂട്ടം കടിച്ചു കൊന്നത്. നാലു ദിവസങ്ങൾക്കു മുമ്പാണ് കൂട്ടത്തിൽ ഒരു ആട് പ്രസവിച്ചത്.
പുലർകാലത്ത് ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും നായ്ക്കളുടെ കൂട്ടത്തിലേക്ക് അടുക്കാനായില്ല. പിന്നീട് നായ്ക്കളെ ഓടിക്കുകയായിരുന്നു. കൂടിനടുത്ത് ചെന്നു നോക്കിയപ്പോൾ ആട്ടിൻകുട്ടികളേയും വലിയ ആടുകളുടെ പകുതിയോളവും അവ തിന്നു തീർത്ത നിലയിലായിരുന്നു ഒരു ആട്ടിൻകുട്ടിയെ കാണാനില്ല. പൂർണമായും ഭക്ഷിച്ചു കാണും. കറുകമാട് ഉൾപ്പെടെ കടപ്പുറം പഞ്ചായത്തിലെ പലയിടങ്ങളിലും നായ്ക്കളുടെ ശല്ല്യം വർദ്ധിച്ചിരിക്കുകയാണ്.