കയ്പമംഗലം: കൂരിക്കുഴി എ.എം.യു.പി. സ്കൂൾ മാനേജർ വലപ്പാട് സ്വദേശി പ്രവീൺ വാഴൂർ (49) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇതേ സ്കൂളിലെ ടീച്ചർമാരായ ഏഴ് പേർ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി അറസ്റ്റ് ചെയ്തത്. 25 ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ മാനേജർ ടീച്ചർമാരിൽ നിന്നും ഇയാൾ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇവരെ നിയമിക്കുകയോ നിയമനം നടത്തിയവർക്ക് ശമ്പളമോ ലഭിക്കാതായതോടെയാണ് ടീച്ചർമാർ പരാതി നൽകിയത്.
previous post