അന്തിക്കാട്: സർക്കാർ ആശുപ്രതിയുടെ ശോചീയാവസ്ഥയ്ക്കും ഭരണകൂടത്തിൻ്റെ അനാസ്ഥായക്കുമെതിരെ ബി.ജെ.പി അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയക്ക് മുന്നിൽ ഉപവാസ സമരം നടത്തി. ബി. ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ. ഹരി ഉദ്ഘാടനം നിർവഹിച്ചു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡധ്യ മണികണ്ഠൻ പുളിക്കത്തറ അധ്യക്ഷത വഹിച്ചു. ബി.ജെ.പി പഞ്ചായത്ത് സെക്രട്ടറി ബിബിൻ ദാസ് കൂട്ടാല , മത്സ്യ പ്രവർത്തക സംഘം ജില്ലാ കോഡിനേറ്റർ ജോഷി ബ്ലാങ്ങാട്ട് ,നാട്ടിക ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് ഇ.പി. ഹരീഷ് മാസ്റ്റർ, നാട്ടിക മണ്ഡലം സെക്രട്ടറി ഗോകുൽ കരിപ്പിള്ളി, ബി.ജെ.പി. ഐടി സെൽ സ്റ്റേറ്റ് കോഡിനേറ്റർ ഉദയ വേണു ഗോപാൽ, വനിത ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് പ്രസീത കൃഷ്ണകുമാർ, സുനിൽ ദത്ത്, ഷാജൻ പള്ളിയിൽ, ജിവാനന്ദൻ, വേലായുധൻ പുതുശ്ശേരി എന്നിവർ പങ്കെടുത്തു.