വലപ്പാട്: ദേശീയ പാതയിൽ ആനവിഴുങ്ങിക്ക് സമീപം കാർ വീടിൻ്റെ മതിലിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. കാർ യാത്രക്കാരായ ചാമക്കാല സ്വദേശി സഹൽ, എടമുട്ടം സ്വദേശി യദു എന്നിവർക്കാണ് പരിക്ക്. ഇവരെ കോതകുളം ഡിഫൻ്റ് ആംബുലൻസ് പ്രവർത്തകർ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11.30 യോടെയാണ് അപകടം . ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും മതിലും തകർന്നു. വലപ്പാട് പോലീസും നാട്ടിക ഫയർ ഫോഴ്സും എത്തിയാണ് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
previous post