തൃശൂർ: ആളൂരിൽ പ്രവർത്തിക്കുന്ന ചിരാഗ് ഫുഡ് ആൻഡ് ഡയറി പ്രൊഡക്സിന്റെ “ചിരാഗ് പ്യുവർ കൗ ഗീ’ എന്ന ഉത്പ്പന്നത്തിന്റെ വിൽപന നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ ബൈജു പി. ജോസഫ് അറിയിച്ചു.
മണലൂർ, ചേലക്കര ഭക്ഷ്യസുരക്ഷാ ഓഫീസർമാർ ഈ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ലേബൽ ഇല്ലാതെ ടിന്നുകളിൽ സൂക്ഷിച്ച നെയ്യ് പിടിച്ചെടുക്കുകയും ചെയ്തു. സാമ്പിളുകളുടെ പരിശോധനയിൽ നെയ്യോടൊപ്പം എണ്ണയും കലർത്തിതയായി കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിൽ നിന്നും 77.6 കി.ഗ്രാം പാക്ക് ചെയ്ത ബോട്ടിലുകളും ടിന്നുകളിൽ സൂക്ഷിച്ച 27.9 കി.ഗ്രാം നെയ്യും പിടിച്ചെടുത്തു. തുടർനടപടിക്കായി സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. നെയ്യിനോടൊപ്പം എണ്ണ ചേർക്കുന്നത് നിരോധിച്ച സാഹചര്യത്തിലാണ്