പുന്നയൂർക്കുളം: വടക്കേക്കാട് യുവാവ് വീട് കയറി ആക്രമിച്ചതായി പരാതി. യുവാവിൻ്റെ മർദ്ദനത്തിൽ വയോധിക ദമ്പതികൾക്കും, മകനും പരിക്കേറ്റു. വടക്കേക്കാട് തിരുവളയന്നൂർ മേലിട്ട് തോമസ്(72), ഭാര്യ റോസ്ലി(67), മകൻ റിജോ(36)എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വീടിനകത്ത് അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് തങ്ങളെ മർദ്ദിച്ചതെന്ന് തോമസും, റോസ്ലിയും പറഞ്ഞു. തോമസിന് മുഖത്തും ഇടതുകണ്ണിനും, ഇടതുകൈക്കും പരുക്കേറ്റതായും റോസ് ലിക്ക് തലയടിച്ച് വീണും പരുക്കേറ്റതായി പറയുന്നു. മകൻ വീട്ടിലില്ലാത്ത സമയത്തായിരുന്നു ആക്രമണം. വിവരമറിഞ്ഞെത്തിയ റിജോക്കും മർദ്ദനമേറ്റു. തുടർന്ന് റിജോ ജോലി ചെയ്യുന്ന വടക്കേക്കാട് നമ്പാടൻ ഗ്യാസ് ഏജൻസിയിലെത്തിയും യുവാവ് ആക്രമിച്ചതായി പറയുന്നു. ആക്രമണത്തിൽ റിജോയുടെ വലതുകൈക്ക് പരുക്കേറ്റു. സംഭവത്തിൽ വടക്കേക്കാട് സ്വദേശി വെളളക്കട സുബീഷിനെതിരെ പോലീസിൽ പരാതി നല്കി.