അരിമ്പൂർ: അരിമ്പൂർപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ എറവ് ഗവ.ആയുർവേദ ഡിസ്പെൻസറി മഴക്കാല പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും വയോധികർക്കുള്ള കർക്കിടക കഞ്ഞിക്കൂട്ട് വിതരണവും സംഘടിപ്പിച്ചു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സി ജി സജീഷ് അധ്യക്ഷനായി. ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ എം ലിജ ജേക്കബ് പദ്ധതി വിശദീകരണം നടത്തി. ഹരിദാസ് ബാബു, സിന്ധു സഹദേവൻ, ശോഭ ഷാജി, ജെൻസൺ ജയിംസ്, സുധ സദാനന്ദൻ, കെ. രാഗേഷ്, ഷിമി ഗോപി, സി. സുനിത, കെ.എൽ. ജോസ്, സി. വൃന്ദ എന്നിവർ സംസാരിച്ചു 13 തരം വിവിധ മരുന്നുകൾ കർക്കിടക കഞ്ഞിക്കൂട്ട് എന്നിവയാണ് വിതരണം ചെയ്തത്.