എളവള്ളി: ലഹരിക്കെതിരെ ബോധവത്ക്കരണ സന്ദേശവുമായി മറ്റം സെന്റ് ഫ്രാൻസിസ് ഹയർസെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനായ പി.ജെ. സ്റ്റൈജു നേതൃത്വം നൽകുന്ന പുസ്തക ചങ്ങാത്തപദ്ധതി തൊണ്ണുറ്റി എഴ് വിദ്യാലയങ്ങളിൽ പൂർത്തിയായി. 2022 ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ മാസ്റ്റർ ആദ്യം സർവ്വീസിൽ പ്രേവേശിച്ച വാടാനപ്പള്ളി എസ് യം യുപി സ്കൂളിൽ തുടക്കം കുറിച്ച പുസ്ത ചങ്ങാത്തം പദ്ധതിയിൽ 97 സ്കൂളുകൾ പങ്കാളികളായി. ചിറ്റാട്ടുകര സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്കൂളാണ് പുസ്ത ചങ്ങാത്ത പദ്ധതിയിലെ 97-ാo വിദ്യാലയമായി തിരഞ്ഞെടുത്തത്. വിദ്യാലയങ്ങളിലെ ഏഴാം ക്ലാസ് വിദ്യാത്ഥിക്കൾക്ക് ലഹരിക്കെതിയുള്ള ബോധവത്ക്കരണ സെമിനാറിനു ശേഷം തീരഞ്ഞെടുക്കപ്പെട്ട അമ്പത് കുട്ടികൾക്ക് സാമൂഹിക, ശാസ്ത്ര, സാഹിത്യ, സരോപദേശ കഥകൾ അടങ്ങിയ പുസ്തകങ്ങൾ സമ്മാനിക്കും.
പുസ്തകം വായിച്ചു കഴിഞ്ഞാൽ താൻ ഇഷ്ടപ്പെടുന്ന ഈശരനു മുൻമ്പിൽ ദിവസവും ഞാൻ ലഹരി ഉപയോഗിക്കുകയില്ല എന്ന പ്രതിജ്ഞ പതിവായി ചൊല്ലുമെന്ന വിശ്വാസത്തിൽ ലഭിച്ച പുസ്തകം മറ്റൊരാൾക്ക് ലഹരിക്കെതിരെയുള്ള ആശയങ്ങൾ പങ്കു വെച്ച് കൈമാറുന്നതാണ് പുസ്തക ചങ്ങാത്തം പദ്ധതി. ചിറ്റാട്ടുകര ഹൈസ്കൂളിലെ പരിപാടി പ്രധാനാധ്യാപകൻ എം.കെ. സൈമൺ. ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ജിൻ്റോ തേറാട്ടിൽ അധ്യക്ഷനായി. പി.ജെ. സ്റ്റൈജു പദ്ധതി വിശദികരണം നടത്തി. തുടർന്ന് പുസ്തകങ്ങൾ ഉയർത്തി പിടിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. തനിക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് നീക്കിവെക്കുന്ന തുകയാണ് പുസ്ത ചങ്ങാത്തം പദ്ധതിക്കായി ചിലവഴിക്കുന്നത്. പദ്ധതിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പുറമേ എൻസിസി, എൻഎസ്എസ്, എസ്പിസി, സൗകട്ട് ആൻഡ് ഗൈഡ്സ്, റെഡ്ക്രോസ് യുണിറ്റുകളും പങ്കാളികളാണ്. വിദ്യാത്ഥികളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സുമനസുകൾ സഹായിക്കുക യാണെങ്കിൽ പദ്ധതി വിപുലീകരിക്കാനും പദ്ധതിയുണ്ട്. തൃശ്ശൂർ ജില്ലയിൽ ഏകദേശം മുവായിരത്തിലധികം പുസ്തകങ്ങൾ ഇതിനകം പുസ്തക ചങ്ങാത്ത പദ്ധതി വഴി വിതരണം ചെയ്തു കഴിഞ്ഞു. 24 കേരള ബറ്റാലിയനിലെ മേജർ റാങ്കിലുള്ള അസോസിയേറ്റ്ഡ് എൻസിസി ഓഫിസറാണ് പി.ജെ. സ്റ്റൈജു.