എളവള്ളി: ഭാമ സുധീർ രചിച്ച ഇംഗ്ലീഷ് കവിതകളുടെ സമാഹാരം “വെൽകിൻസ്” കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ പ്രകാശനം ചെയ്തു. സുജാത ഗോപിനാഥ് ആദ്യപുസ്തകം ഏറ്റുവാങ്ങി. കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടന്ന പുസ്തക പ്രകാശനത്തിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ അധ്യക്ഷയായി. എഴുത്തുകാരൻ എം.വി. ഫാബിയസ് പുസ്തകപരിചയം നടത്തി. തൃശ്ശൂർ ദേവമാത സ്കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ ഭാമ സുധീറിന്റെ ആദ്യപുസ്തകമാണ് പ്രകാശനം നിർവഹിച്ച വെൽകിൻസ് കവി പ്രേംശങ്കർ അന്തിക്കാട്, പി.ജി. സുബിദാസ്, ആഷിക് വലിയകത്ത്, ആർ.എ. അബ്ദുൽ ഹകീം, സനു തത്തമത്ത് എന്നിവർ സംസാരിച്ചു.