News One Thrissur
Kerala

അമ്മയുടെ ഒന്നാം ചരമവാർഷികത്തിൽ കാക്കശ്ശേരി ഗവൺമെൻ്റ് എൽപി സ്കൂളിലെ പ്രീ പ്രൈമറി 50 വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ യൂണിഫോം വിതരണം നടത്തി കുടുംബം.

എളവള്ളി: അമ്മയുടെ ഒന്നാം ചരമവാർഷികത്തിൽ മക്കളും മരുമക്കളും പേരമക്കളുമടങ്ങുന്ന കുടുംബാംഗങ്ങൾ കാക്കശ്ശേരി ഗവൺമെൻ്റ് എൽപി സ്കൂളിലെ പ്രീ പ്രൈമറി 50 വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ യൂണിഫോം നൽകി.

കാക്കശ്ശേരി ഇരിങ്ങപ്പുറത്ത് ഗോപാലൻ ഭാര്യ അമ്മിണിയുടെ ഒന്നാം ചരമവാർഷികദിനത്തിലാണ് ബന്ധുക്കൾ മാതൃകാപരമായ പരിപാടി സംഘടിപ്പിച്ചത്. എളവള്ളി പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.ജി. സുബിദാസ് ഉദ്ഘാടനം ചെയ്തു. കെൽ.ഡി. വിഷ്ണു അദ്ധ്യക്ഷനായി. ആർ എ അബ്ദുൾ ഹക്കിം, കെ.ജി. സുരേഷ് ബാബു, പ്രധാന അദ്ധ്യാപകൻ കെ. സജീന്ദ്ര മോഹൻ, പ്രിൻസി തോമസ്, ജിനി പോൾ, നിജി ജോസഫ് എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങളായ കെ.ജി. നന്ദനൻ, കെ.ജി. ഷൺമുഖൻ, കെ.എസ്. അനേക്, സുജ ഷൺമുഖൻ, പൂർവ്വ വിദ്യാർത്ഥികൂടിയായ കെ.ജി. ദേവകി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

തൃശൂരിൽ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Sudheer K

മോഷ്ടിച്ച കാറുമായി കടന്ന യുവാവിനെ പുതുക്കാട് പോലീസ് പിടികൂടി

Sudheer K

സുരേന്ദ്രൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!