കൊടുങ്ങല്ലൂർ: ബേക്കറി ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ചന്തപ്പുരയിൽ മുനിസിപ്പൽ ബസ് സ്റ്റാൻ്റിന് സമീപമുള്ള വിംബീസ് ബേക്കറിയിലെ സപ്ലൈയർ എടമുട്ടം സ്വദേശി കാക്കപ്പറമ്പിൽ 36 വയസുള്ള സുജേഷിനെയാണ് ആക്രമിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ബേക്കറിയിലെത്തിയ രണ്ട് യുവാക്കൾ സുജേഷിനെ വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. മുഖത്ത് സാരമായി പരിക്കേറ്റ സുജേഷിനെ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
previous post