കൊടുങ്ങല്ലൂർ: പള്ളിയുടെ കൊടിമര നിർമ്മാണത്തിനിടെ വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ഉത്തർപ്രദേശ് സ്വദേശി ഉദയ് ശങ്കർ റാം, ചാലക്കുടി തത്തുപറ വീട്ടിൽ പ്രദീപ് എന്നിവർക്കാണ് പരിക്കേറ്റത്. ശൃംഗപുരം സെൻ്റ് മേരീസ് ദേവാലയത്തിൽ ഇന്ന് ഉച്ചക്കായിരുന്നു സംഭവം. പുതിയ കൊടിമരം നിർമ്മിക്കുന്നതിനായി ഉയരത്തിൽ കെട്ടിയ സ്കഫോൾഡ് ഒടിഞ്ഞു വീണാണ് അപകടമുണ്ടായത്. അതീവ ഗുരുതരമായി പരിക്കേറ്റ ഉദയ് ശങ്കർ റാം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദീപിനെ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു.