അന്തിക്കാട്: ചൂരക്കോട് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ ദ്രവ്യകലശവും നവീകരിച്ച ശ്രീകോവിൽ സമർപ്പണവും ക്ഷേത്രം തന്ത്രി പഴങ്ങാപറമ്പ് മന കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു. ബ്രഹ്മ കലശം, പരികലശപൂജ, കുംഭേശകലശപൂജ, അധിവാസ ഹോമം, ഭദ്രകാളിക്കും ബ്രഹ്മ രാക്ഷസ, സ്വാമിക്കും കലാശ പൂജ എന്നി പൂജകൾ നടന്നു. ക്ഷേത്രം മേൽശാന്തി രാമചന്ദ്രൻ സ്വാമി പാദൂർ മഠം, ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് നാരായണൻ കൊലയാംപറമ്പത്ത്, സെക്രട്ടറി രാജീവ് സുകുമാരൻ, ഗിരീഷ് കുമാർ കൊലയാംപറമ്പത്ത്, രാമൻകുട്ടി നെടുങ്ങാട്ട്, ദേവസ്വം ഓഫീസർ പി.യു. നന്ദകുമാർ എന്നിവർ നേതൃത്വം നൽകി.
previous post