News One Thrissur
Kerala

അന്തിക്കാട്ടെ സ്കൂളിലേക്ക് പോകുന്ന റോഡിലെ വെള്ളക്കെട്ടിന് പരിഹാരം തേടി വിദ്യാർത്ഥികൾ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. 

അന്തിക്കാട്: സ്കൂളിലേക്ക് പോകുന്ന റോഡിലെ വെള്ളക്കെട്ടിന് പരിഹാരം തേടി അവധി ദിവസത്തിൽ വിദ്യാർത്ഥികൾ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. അന്തിക്കാട് കെജിഎം, ഹൈസ്കൂൾ എന്നിവയുടെ സമീപത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും പുത്തൻകോവിലും കടവ് റോഡിലെ കുണ്ടും കുഴിയും വെള്ളക്കെട്ടും ഒഴിവാക്കാൻ അടിയന്തരമായി പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ രക്ഷിതാക്കളുമായി അന്തിക്കാട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയത്.

പുത്തൻ കോവിലകം കടവ് കൂട്ടായ്മ രക്ഷാധികാരി ബബിത സുധി ഉദ്ഘാടനം ചെയ്തു. സുമയ്യ അന്തിക്കാട് അധ്യക്ഷയായി. വാക്കറ സുഹറ, ഫൈഹവാസ്, ശാന്തിനി മനോജ്, സഫന അബു, ശ്രീജ അജിത്ത്, ഷഫീല ജഷീർ, എന്നിവർ സംസാരിച്ചു. സമരത്തിനുശേഷം ആവശ്യങ്ങൾ അടങ്ങിയ നിവേദനം പഞ്ചായത്ത് പ്രസിഡൻ്റിനും സെക്രട്ടറിക്കും നൽകി.കഴിഞ്ഞ ദിവസം സൈക്കിളിൽ യാത്ര ചെയ്തിരുന്ന സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികൾക്ക്‌ വെള്ളകെട്ടിൽ വീണ് പരിക്കേറ്റിരുന്നു.ഇതിനെ തുടർന്നാണ് പ്രദേശവാസികൾ സംഘടിച്ച് കൂട്ടായ്മക്ക് രൂപം നൽകി സമരത്തിനിറങ്ങിയത്.

Related posts

വാടനപ്പള്ളിയിൽ കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം.

Sudheer K

ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

Sudheer K

പെരിങ്ങോട്ടുകര കരുവാംകുളം റോഡിൻ്റെ ശോചനീയാവസ്ഥ: ബിജെപി പ്രതിഷേധ ധർണ നടത്തി. 

Sudheer K

Leave a Comment

error: Content is protected !!