News One Thrissur
Updates

നാട്ടികയിൽ തത്സമയ മത്സ്യ വിപണന കേന്ദ്രം തുറന്നു.

തൃപ്രയാർ: കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന 2023-24 പദ്ധതിയുടെ ഭാഗമായി നാട്ടിക മത്സ്യഭവൻ പരിധിയിൽ നിർമ്മിച്ച തത്സമയ മത്സ്യ വിപണന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം സി സി മുകുന്ദൻ എംഎൽഎ നിർവഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി ബാബു അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ല ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ പി.ഡി. ലിസ്സി പദ്ധതി വിശദീകരണം നടത്തി. നാട്ടിക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. സന്തോഷ്, സീനിയർ സയൻ്റിസ്റ്റ് ജി.ബി. ശ്രീകാന്ത്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻ രാജ്, പിഎംഎംഎസ്വൈ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.എസ്. ഗോകുൽ എന്നിവർ സംസാരിച്ചു. 20 ലക്ഷം അടങ്കൽ തുകയായി വരുന്ന പദ്ധതിക്ക് 40% ആണ് സബ്സിഡിയായി ലഭിക്കുന്നത്. നിലവിൽ മത്സ്യ കർഷകർ ഉല്പാദിപ്പിക്കുന്ന മത്സ്യത്തിൻ്റെ ഗുണമേന്മ ഒട്ടും തന്നെ നഷ്ടപ്പെടാതെ വിപണിയിലെത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതുവഴി മത്സ്യകർഷകരുടെ ഏറ്റവും വലിയ വെല്ലുവിളിയായ വിപണിയുടെ അപര്യാപ്തത ഒരു പരിധി വരെ കുറക്കാനും സാധിക്കുന്നു.

Related posts

വേനൽ : കുപ്പിവെള്ളം വാങ്ങുന്നവർ ജാഗ്രത പാലിക്കണം

Sudheer K

ആമിന അബ്ദുൾ ഖാദർ അന്തരിച്ചു

Sudheer K

ഹെൽത്ത് കാർഡ് ക്യാമ്പ് നടത്തി

Sudheer K

Leave a Comment

error: Content is protected !!