News One Thrissur
Updates

കടപ്പുറത്തെ കടൽ ഭിത്തി നിർമ്മാണത്തിന് കൂടുതൽ ഫണ്ട് അനുവദിക്കണം; എംഎൽഎയും പഞ്ചായത്ത് ഭരണസമിതിയും മന്ത്രിയെ കണ്ടു; കൂടുതൽ ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി

കടപ്പുറം: പഞ്ചായത്തിലെ കടൽക്ഷോഭവുമായി ബന്ധപ്പെട്ട് കടൽ ഭിത്തി നിർമ്മാണത്തിന് കൂടുതൽ ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ സന്ദർശിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ടിനും മെമ്പർമാർക്കും ഒപ്പമായിരുന്നു സന്ദർശനം. കടൽ ഭിത്തി നിർമ്മാണത്തിൽ കൂടുതൽ ഫണ്ട് അനുവദിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. കടൽക്ഷോഭ സമയത്ത് ശുദ്ധജലം ലോറികളിൽ വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സംബന്ധിച്ചും ആലോചനകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്, പഞ്ചായത്ത്‌ അംഗങ്ങളായ വി.പി. മൻസൂറലി, മുഹമ്മദ് മാഷ്, റാഹില വഹാബ്, ഹസീന താജുദ്ധീൻ, പ്രസന്നചന്ദ്രൻ, സമീറ ഷരീഫ്, എ.വി. അബ്ദുൾ ഗഫൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Related posts

നാട്ടികയിൽ സ്കൂൾ ശുചീകരണത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകരെ തടയാൻ ശ്രമം: സംഭവത്തിൽ പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും നടത്തി.

Sudheer K

അന്തിക്കാട് ജുമാമസ്ജിദിൽ ജീലാനി ആണ്ട് നേർച്ച 26 ന്

Sudheer K

പടിയൂർ പഞ്ചായത്ത് മെമ്പറെ കാപ്പ ചുമത്തി നാടു കടത്തി

Sudheer K

Leave a Comment

error: Content is protected !!