News One Thrissur
Updates

ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ പകുതിവിലയ്ക്ക്; ജൂലൈ 4 മുതൽ 7 വരെ ലുലു ഓൺ സെയിൽ  

കൊച്ചി: ലുലു ഓണ്‍ സെയിലിന് വ്യാഴാഴ്ച തുടക്കമാകും. 500ലധികം ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ അടക്കം പകുതി വിലയ്ക്ക് ലഭിക്കുമെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 50 ശതമാനം വിലക്കുറവിലാണ് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നത്. ജൂലൈ 7 വരെ നാല് ദിവസത്തേക്കാണ് ലുലു ഓണ്‍ സെയില്‍ നടക്കുന്നത്. ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു കണക്റ്റ്, ലുലു സെലിബ്രേറ്റ് എന്നിവിടങ്ങളിലായി നിരവധി ഉത്പന്നങ്ങള്‍ പകുതി വിലയ്ക്ക് പര്‍ച്ചേസ് ചെയ്യാം. ഇതിന്റെ ഭാഗമായി ലുലുവിൻ്റെ കേരളത്തിലെ സ്റ്റോറുകള്‍ പുലര്‍ച്ചെ രണ്ട് വരെ തുറന്ന് പ്രവര്‍ത്തിക്കും. തൃപ്രയാറിലെ വൈമാളിലുള്ള ലുലു സ്ഥാപനങ്ങളിലും ഓഫർ ലഭിക്കും. ഷോപ്പിങ്ങ് കൂടുതല്‍ സുഗമമാക്കാന്‍ 41 മണിക്കൂര്‍ നീളുന്ന നോണ്‍ സ്റ്റോപ്പ് ഷോപ്പിങ്ങും ഒരുക്കിയിട്ടുണ്ട്. ലുലു ഓണ്‍ സെയിലിന്റെ ലോഗോ പ്രകാശനം സിനിമ താരങ്ങളായ വിജയ് ബാബു, വിനയ് ഫോര്‍ട്ട്, അതിഥി രവി, അനു മോഹന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

Related posts

ഭരതൻ അന്തരിച്ചു

Sudheer K

തമിഴ്നാട് സ്വദേശിയെ വപ്പുഴ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

പാവറട്ടി ബസ്റ്റാന്റിന്റെയും റോഡുകളുടെയും ശോചനീയാവസ്ഥ: റോഡ് സേഫ്റ്റി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശയനപ്രദക്ഷിണവും പ്രതിഷേധ സമരവും നടത്തി.

Sudheer K

Leave a Comment

error: Content is protected !!