News One Thrissur
Updates

കാഞ്ഞിരക്കോട്‌ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച്‌ വെള്ളറക്കാട്‌ സ്വദേശിക്ക്‌ ദാരുണാന്ത്യം

തൃശൂർ: കുന്നംകുളം – വടക്കാഞ്ചേരി സംസ്ഥാനപാതയിൽ കാഞ്ഞിരക്കോട് സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. വെള്ളറക്കാട് സ്വദേശി 45 വയസ്സുള്ള വിബീഷാണ് മരിച്ചത്. കാഞ്ഞിരക്കോട് തോട്ടുപാലം മണ്ഡപത്തിന് സമീപത്ത് വെച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.

വടക്കാഞ്ചേരിയിലേക്ക് വരികയായിരുന്നു സ്കൂട്ടർ യാത്രികൻഇതേ സമയം എരുമപ്പെട്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുമായി സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു. അപകടം  നടന്ന ഉടനെ സ്കൂട്ടർ യാത്രികനെ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Related posts

പാവറട്ടി മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം: പ്രദേശവാസികൾ ദുരിതത്തിൽ

Sudheer K

വാടാനപ്പള്ളിയിൽ വിളവെടുപ്പിനൊരുങ്ങിയ കൂടു കൃഷിയിലെ മത്സൃങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തി.

Sudheer K

കൊടുങ്ങല്ലൂർ അമ്മത്തമ്പുരാൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!