News One Thrissur
Thrissur

മകൾ മരിച്ച വിവരമറിഞ്ഞ് തളർന്ന് വീണ മാതാവ് ചികിൽസക്കിടെ മരിച്ചു

ചാവക്കാട്: മകൾ മരിച്ച വിവരമറിഞ്ഞ് തളർന്ന് വീണ മാതാവ് ചികിൽസക്കിടെ മരിച്ചു. കടപ്പുറം ആശുപത്രിക്ക് വടക്കു ഭാഗം ഖിളർ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ എടക്കഴിയൂർ മുഹമ്മദാലി ഭാര്യ നഫീസ(75) യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് നഫീസയുടെ മകൾ ആരിഫ മരിച്ചത്.

മകളുടെ മരണവാർത്ത അറിഞ്ഞ ഉടനെ നഫീസക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇവിടെ തീവ്ര പരിചരണ വിഭാഗത്തിലിരിക്കെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. മകൾ ആരിഫയുടെ കബറടക്കം ഇന്നലെ കടപ്പുറം ആറങ്ങാടി ഉപ്പാപ്പ പള്ളി കബർസ്ഥാനിൽ നടത്തിയിരുന്നു. മകളുടെ കബറിനടുത്ത് തന്നെ മാതാവിനേയും ഖബറടക്കി. മറ്റു മക്കൾ: ഷെരീഫ്, നൗഷാദ്, ശംസു, ഫൈസൽ(മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് സെക്രട്ടറി), കബീർ, ഫൗസിയ, പരേതയായ ആരിഫ. മരുമക്കൾ: സീനത്ത്, ഹഫ്സത്ത്, റാഹില, അസീസ്, റനീഫ്.

Related posts

ആയിരങ്ങളെ സാക്ഷിയാക്കി തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാടിന് തുടക്കമായി.

Sudheer K

വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം.

Sudheer K

അന്തിക്കാട് വി.കെ. മോഹനൻ അനുസ്മരണം

Sudheer K

Leave a Comment

error: Content is protected !!