News One Thrissur
Thrissur

ബിനോയ് തോമസിന്റെ കുടുംബത്തിന് ധനസഹായം കൈമാറി.

ചാവക്കാട്:  കവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം ബിനോയ് തോമസിന്റെ വീട്ടിലെത്തി മന്ത്രിമാരായ ആർ.ബിന്ദു, കെ.രാജൻ എന്നിവർ കൈമാറി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയ്ക്ക് പുറമേ ലോക കേരളസഭയിൽ ബിനോയിയുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചതിനെ തുടർന്ന് പ്രവാസി വ്യവസായ പ്രമുഖർ ഉൾപ്പെടെ നോർക്ക വഴി നൽകിയ ധനസഹായമാണ് കൈമാറിയത്. സംസ്ഥാന സർക്കാർ അഞ്ചു ലക്ഷം, പ്രവാസി വ്യവസായികളായ യൂസഫലി 5 ലക്ഷം, രവി പിള്ള രണ്ട് ലക്ഷം, ഫൊക്കാനാ സംഘടനയുടെ പ്രസിഡന്റ് രണ്ടു ലക്ഷം ഉൾപ്പെടെ 14ലക്ഷം രൂപയുടെ ധനസഹായമാണ് കൈമാറിയത്.

Related posts

ഇന്ന് കുടിവെള്ള വിതരണം മുടങ്ങും

Sudheer K

കരുണ അന്തരിച്ചു. 

Sudheer K

പെരിങ്ങോട്ടുകരയിൽ വീട്ടിൽ പട്ടാപ്പകൽ മോഷണം: അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. 

Sudheer K

Leave a Comment

error: Content is protected !!