News One Thrissur
Kerala

ഒരു ലക്ഷം രൂപയും 12 മൊബൈല്‍ ഫോണും മോഷണം നടത്തിയ ബീഹാർ സ്വദേശിയായ യുവാവിനെ പോലീസ് അറസറ്റ് ചെയ്തു.

തൃശൂർ: മോഷടിച്ച ഒരു ലക്ഷം രൂപയും 12 മൊബൈല്‍ ഫോണും സഹിതം അതിഥി തൊഴിലായായ യുവാവിനെ മെഡിക്കല്‍ കോളജ് പോലീസ് അറസറ്റ് ചെയ്തു. ബീഹാര്‍ സ്വദേശിയായ അജം (19)എന്നയാളെയാണ് മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ പി. സംഗീതും സംഘവും അറസ്റ്റ് ചെയ്തത്  മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെളപ്പായ മുളങ്കുന്നത്ത്കാവ്, എന്നിവിടങ്ങളില്‍ അതിഥി തൊഴിലാളികളുടെ താമസസ്ഥലം കേന്ദ്രീകരിച്ച് മോഷണം നടത്തി വരികയായിരുന്നു ഇയാൾ.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ പന്ത്രണ്ടോളം മൊബൈല്‍ ഫോണുകളും ഒരു ലക്ഷത്തോളം രൂപയും മോഷണം നടത്തിയ ശേഷം പ്രതി കോതമംഗലം ഭാഗത്തേക്ക് രക്ഷപ്പെട്ടു നഷ്ടപ്പെട്ട ഫോണുകളില്‍ ഒന്ന് കോതമംഗലം ഭാഗത്ത് വെച്ച് ഓണാക്കിയതിനെ തുടര്‍ന്ന് ഫോണ്‍ ലൊക്കേഷന്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത് പ്രതിയില്‍ നിന്ന് 11 മോഷണം ചെയ്യപ്പെട്ട ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട് പ്രതിയെ പിടികൂടിയ സംഘത്തില്‍ മെഡിക്കല്‍ കോളേജ് സബ് ഇന്‍സ്‌പെക്ടര്‍ ശരത് സോമന്‍,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രശാന്ത്, അഖില്‍ വിഷ്ണു, സുജിത്ത് വടക്കന്‍ എന്നിവരും ഉണ്ടായിരുന്നു പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Related posts

താന്ന്യം പഞ്ചായത്തിൽ 4 ക്യാംപുകൾ തുറന്നു 

Sudheer K

ഗുരുവായൂര്‍ ക്ഷേത്രം; ഓഗസ്റ്റ് മാസത്തെ ഭണ്ഡാരവരവ് 4.38 കോടി രൂപ

Sudheer K

കാളിപ്പെണ്ണ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!