News One Thrissur
Kerala

കൊടുങ്ങല്ലൂരിൽ മഹിള കോൺഗ്രസ് നേതാവിൻ്റെ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം. സ്വർണാഭരണവും, വെള്ളി ഉരുപ്പടികളും, പണവും കവർന്നു

കൊടുങ്ങല്ലൂർ: കോതപറമ്പിൽ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം. സ്വർണാഭരണവും, വെള്ളി ഉരുപ്പടികളും, പണവും കവർന്നു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ചെറായി പടിഞ്ഞാറെകര സി.ബി ജയലക്ഷ്മി ടീച്ചറുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു സംഭവം. വീടിൻ്റെ അടുക്കള വാതിൽ കുത്തിതുറന്ന മോഷ്ടാവ് അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണക്കമ്മൽ, ആയിരത്തോളം രൂപ, വെള്ളിനാണയം തുടങ്ങിയവ കവരുകയായിരുന്നു. ഇരുമ്പ് അലമാര പൊളിച്ച മോഷ്ടാവ് വാതിലിൻ്റെ മരസാക്ഷ അടിച്ചു തകർത്തു. മറ്റു മൂന്ന് വാതിലുകളും കുത്തിതുറന്നു. ഇന്ന് രാവിലെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മതിലകം പൊലീസ് അന്വേഷണമാരംഭിച്ചു.

Related posts

പത്മിനി അന്തരിച്ചു

Sudheer K

റീ​ത്ത അന്തരിച്ചു

Sudheer K

തൃശ്ശൂരിലെ എടിഎം കവർച്ച സംഘം തമിഴ്നാട്ടിൽ അറസ്റ്റിൽ; പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. 

Sudheer K

Leave a Comment

error: Content is protected !!