മതിലകം: ദേശീയപാതയിൽ പെരിഞ്ഞനത്ത് ബൈക്കിൻ്റെ ചക്രത്തിൽ യാത്രക്കാരിയുടെ സാരി കുടുങ്ങി അപകടം. വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. മതിലകം കളരിപ്പറമ്പ് സ്വദേശി ശ്രീനാരായണപുരത്ത് വീട്ടിൽ നളിനി (55) ക്കാണ് പരിക്ക്. മകനോടൊപ്പം ബൈക്കിൽ പോകവേ സാരിയുടെ തല ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങി റോഡിലേക്ക്‌ക് തലയിടിച്ച് വീഴുകയായിരുന്നു. പെരിഞ്ഞനം ലൈഫ് ഗാർഡ്‌സ് പ്രവർത്തകർ ഇവരെ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്.
previous post