News One Thrissur
Kerala

അശാസ്ത്രീയവും നിയമ വിരുദ്ധവുമായ പെയർ ട്രോളിങ് നടത്തിയ മത്സ്യബന്ധന യാനങ്ങൾ പിടിച്ചെടുത്തു 

കൊടുങ്ങല്ലൂർ: അശാസ്ത്രീയവും നിയമ വിരുദ്ധവുമായ പെയർ ട്രോളിങ് നടത്തിയ മത്സ്യബന്ധന യാനങ്ങൾ അധികൃതർ പിടിച്ചെടുത്തു. കൊടുങ്ങല്ലൂരിന് സമീപം എടവിലങ്ങ് കാര തട്ടും കടവിൽ കടലിൽ ഡബ്ൾ നെറ്റ് ഉപയോഗിച്ചുള്ള പെയർ ട്രോളിങ് നടത്തിയ മത്സ്യ ബന്ധന യാനങ്ങളാണ് സംയുക്ത പട്രോളിംഗ് സംഘം പിടികൂടിയത്. പോത്തൻ വലകൾ എന്നറിയപ്പെടുന്ന നിരോധിത ഡബിൾനെറ്റ് വല ഉപയോഗിച്ച് രണ്ട് വള്ളങ്ങൾ ചേർന്നു നടത്തുന്ന മത്സ്യ ബന്ധന രീതിയാണിത്. കേരള മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നിരോധിത മത്സ്യബന്ധനം നടത്തിയ 2 വഞ്ചികൾ ഫിഷറീസ് വകുപ്പ് കണ്ടുകെട്ടി.

തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിയമ നടപടികൾ പൂർത്തിയാക്കി യാന ഉടമകൾക്ക് പിഴ ചുമത്തും. അഴീക്കോട് കോസ്റ്റൽ പോലീസ്, ഫിഷറീസ് സ്റ്റേഷൻ, മറൈൻ എൻഫോഴ്സ്മെൻ്റ് ആൻ്റ് വിജിലൻസ് വിങ്ങ് എന്നിവയുടെ സംയുക്ത പട്രോളിങ്ങിലാണ് പരമ്പരാഗത വള്ളക്കാർ എന്ന വ്യാജേന പെയർ ട്രോളിങ്ങിലൂടെ അടിയൂറ്റൽ നടത്തിയ കൈപ്പമംഗലം ബീച്ച് സ്വദേശികളായ കൈതവളപ്പിൽ ധനീഷ്, കോഴിപ്പറമ്പിൽ ബാഹുലേയൻ മകൻ രമേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങൾ പിടിച്ചെടുത്തത്. എഫ്ഇഒ സുമിത, കോസ്റ്റൽ എസ്.ഐ സജീവൻ, മറൈൻ എൻഫോഴ്സ്മെൻ്റ് ആൻ്റ് വിജിലൻസ് വിങ്ങ് ഓഫീസർമാരായ വി.എൻ. പ്രശാന്ത് കുമാർ, വി.എം. ഷൈബു, കോസ്റ്റൽ സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രജീഷ് ,സുധീഷ് ബാബു സിപിഒമാരായ ഷാമോൻ, ഷൈജു, ലൈഫ് ഗാർഡുകളായ പ്രമോദ് ,സീജീഷ്, സ്രാങ്ക് ഹാരീസ്, ഡ്രൈവർ അഷറഫ് എന്നിവരാങ്ങിയ സംഘമാണ് പരിശോധന നടത്തിയത്‌.

Related posts

വാഹനം മോഷ്ടിച്ച പുല്ലൂർ സ്വദേശി പിടിയിൽ

Sudheer K

പത്മിനി അന്തരിച്ചു

Sudheer K

വാടാനപ്പള്ളിയിൽ ലോറിയിടിച്ച് കാൽ നട യാത്രക്കാരി മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!