അരിമ്പൂർ: അരിമ്പൂർ സ്വദേശിയായ യുവാവിനെ ദുബായിയിൽ കാറിൽ മരിച്ച നിലയിൽ കാണപ്പെട്ടു. അരിമ്പൂർ എൻ. ഐ. ഡി. റോഡിൽ തെക്കൂട്ട് വീട്ടിൽ സുകുമാരൻ്റെയും വത്സലയുടെയും മകൻ അരുൺ കുമാറാണ് (38) മരിച്ചത്. ജോലി ചെയ്യുന്ന കമ്പനിയിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്തിൽ നിന്നും കുറച്ച് അകലെയായി അരുണിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതശരീരം നാട്ടിൽ കൊണ്ടുവരുന്നതിന് ശ്രമം നടക്കുന്നതായി വീട്ടുകാർ പറഞ്ഞു, ഭാര്യ: നിമിത. മകൾ: തന്മയ അരുൺ.
previous post