News One Thrissur
Updates

വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് ആക്ഷേപം: മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ നി​ന്ന് ഭ​ര​ണ​ക​ക്ഷി​യം​ഗം ഇ​റ​ങ്ങി​പ്പോ​യി

കാ​ഞ്ഞാ​ണി: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​യി ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ നി​ന്ന് ഭ​ര​ണ​ക​ക്ഷി​യം​ഗം ഇ​റ​ങ്ങി​​പ്പോ​യി. യുഡിഎ​ഫാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന​ത്. എ​ട്ടാം വാ​ർ​ഡ് അം​ഗം ഷോ​യ് നാ​രാ​യ​ണ​നാ​ണ് പ്ര​സി​ഡ​ന്റ് സൈ​മ​ൺ തെ​ക്ക​ത്തു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​ത്.

ദീ​ർ​ഘ​കാ​ലം ഭ​രി​ച്ച എ​ൽഡിഎ​ഫി​നെ തോ​ൽ​പ്പി​ച്ച് ക​ഴി​ഞ്ഞ ത​വ​ണ​യാ​ണ് യുഡിഎ​ഫ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം കൈ​ക്ക​ലാ​ക്കി​യ​ത്. ധാ​ര​ണ പ്ര​കാ​രം ആ​ദ്യ ഘ​ട്ട​ത്തി​ൽ കോ​ൺ​ഗ്ര​സി​ലെ പി.​ടി. ജോ​ൺ​സ​നാ​യി​രു​ന്നു പ്ര​സി​ഡ​ന്റ്. പി​ന്നീ​ടാ​ണ് കോ​ൺ​ഗ്ര​സി​ലെ ത​ന്നെ സൈ​മ​ൺ തെ​ക്ക​ത്ത് പ്ര​സി​ഡ​ന്റാ​യ​ത്. സൈ​മ​ൺ പ്ര​സി​ഡ​ന്റാ​യ ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ കാ​ല​യ​ള​വി​ൽ വാ​ർ​ഡു​ക​ളി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് ബു​ധ​നാ​ഴ്ച ന​ട​ന്ന യോ​ഗ​ത്തി​ൽ ഷോ​യ് നാ​രാ​യ​ണ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലും നി​ശ്ച​ല​മാ​യ​താ​യി ഷോ​യ് ആ​രോ​പി​ച്ചു. വി​ക​സ​നം കാ​ര്യ​ക്ഷ​മ​ത​യോ​ടെ ന​ട​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്റും ത​റ​പ്പി​ച്ചു പ​റ​ഞ്ഞു. ത​ർ​ക്കം മൂ​ത്ത​തോ​ടെ ആ​രോ​പ​ണ​ത്തി​ൽ ഉ​റ​ച്ച് ഷോ​യ് നാ​രാ​യ​ണ​ൻ യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി പോ​കു​ക​യാ​യി​രു​ന്നു.

Related posts

അന്തിക്കാട്: വടക്കേക്കര മഹാവിഷ്ണുക്ഷേത്രത്തിൽ നവരാത്രി സാംസ്കാരിക സന്ധ്യ സമാപിച്ചു

Sudheer K

പി.ഭാസ്കരൻ സ്മൃതി സദസ്സ് നടത്തി

Sudheer K

ചേർപ്പ് എട്ടുമുന കോള്‍പ്പാടത്ത് അസ്ഥികൂടം കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!