കാഞ്ഞാണി: വിവിധ ആവശ്യങ്ങളുന്നയിച്ച് മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരമുക്ക് വില്ലേജ് ഓഫീസ് മാർച്ച് നടത്തി. വില്ലേജ് ഓഫീസറെ നിയമിക്കുക. അത്യാവശ്യത്തിനു വേണ്ട ജീവനക്കാരെ ഉടനെ നിയമിക്കുക. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുക. അഡീഷണൽ സ്റ്റാഫിനെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും. ധർണ്ണ ഡിസിസി സെക്രട്ടറി പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം. വി അരുൺ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ കെ.കെ. ബാബു, വി.ജി. അശോകൻ, കെ.ബി. ജയറാം, കോൺഗ്രസ് നേതാക്കളായ കെ.കെ. പ്രകാശൻ, റോബിൻ വടക്കേത്തല, പഞ്ചായത്ത് മെമ്പർമാരായ ബീന സേവിയർ, കവിതാ രാമചന്ദ്രൻ, ജിൻസി മരിയ തോമസ്, സെൽജി ഷാജു, ടോണി അത്താണിക്കൽ, പോഷക സംഘടന നേതാക്കളായ വാസു വളാഞ്ചേരി, ഷാലി വർഗീസ്, ജോസഫ് പള്ളിക്കുന്നത്, സി.എൻ. പ്രഭാകരൻ, എന്നിവർ സംസാരിച്ചു.