കൊടുങ്ങല്ലൂർ: സിനിമാ ഛായാഗ്രാഹകൻ പ്രമോദ് മോണാലിസ ( 54 ) അന്തരിച്ചു. കൊടുങ്ങല്ലൂർ മേത്തല പരേതനായ പണിക്കശ്ശേരി ബാലകൃഷ്ണന്റെയും സതീരത്‌നം ടീച്ചറുടെയും മകനാണ്. ഭാര്യ: ബിന്ദു (ആമണ്ടൂർ ഗവ.യു.പി സ്കൂൾ അദ്ധ്യാപിക).
മക്കൾ: ആദർശ് പ്രമോദ് (സിനിമാ ഛായാഗ്രാഹകൻ, ആർദ്ര പ്രമോദ്. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് മേത്തലയിലെ വീട്ടുവളപ്പിൽ നടക്കും. നിരവധി സിനിമകൾക്കു വേണ്ടിയും, സീരിയൽ, ആൽബങ്ങൾ തുടങ്ങിയവയിലും ക്യാമറ ചലിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം.