പെരിഞ്ഞനം: ദേശീയപാത 66ൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടമുണ്ടായത്. മുന്നിൽ പോവുകയായിരുന്ന ടൂ വീലറിൽനിന്ന് ബാഗ് താഴെ വീണപ്പോൾ അതിൽ കയറാതിരിക്കാൻ പെട്ടന്ന് തിരിച്ച ഓട്ടോമറിഞ്ഞായിരുന്നു അപകടം, അപകടത്തിൽ ഓട്ടോയുടെ മുന്നിലെ ഗ്ലാസ് പൊട്ടി, ഓടിക്കൂടിയ നാട്ടുകാർ ഓട്ടോ നിവർത്തി ഡ്രൈവറെ പുറത്തെത്തിച്ചു, അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു.. ദിവസങ്ങൾക്ക് മുമ്പ് പെരിഞ്ഞനം കുറ്റിലക്കടവ് റോഡിൽ ഓട്ടോ മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റിരുന്നു.
next post