News One Thrissur
Updates

മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ ചക്രത്തിൽ സാരി കുടുങ്ങി അപകടം:പരിക്കേറ്റ സ്ത്രീ മരിച്ചു

പെരിഞ്ഞനം: ദേശീയപാത 66ൽ പെരിഞ്ഞനത്ത് കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മതിലകം കളരിപ്പറമ്പ് സ്വദേശി ശ്രീനാരായണപുരത്ത് വീട്ടിൽസുനിലിൻ്റെ ഭാര്യ നളിനി (55) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പെരിഞ്ഞനം കപ്പേളക്കടുത്തായിരുന്നു അപകടം. മകനോടൊപ്പം ബൈക്കിൽ പോകവേ പിന്നിൽ ഇരുന്നിരുന്ന നളിനിയുടെ സാരി ബൈക്കിൻ്റെ ചക്രത്തിൽ ചുറ്റിപ്പിടിച്ചാണ് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ചു വീണ ഇവർക്ക് ഗുരുതര പരുക്കേറ്റിരുന്നു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. സംസ്കാരം പിന്നീട്.

Related posts

തൃശൂർ കോർപ്പറേഷൻ അതിർത്തിക്കുള്ളിൽ 174 കെട്ടിടങ്ങൾ അപകടാവസ്ഥയിൽ . 

Sudheer K

പാലയൂർ സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

Sudheer K

പാവറട്ടി മരുതയൂരിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് കത്തി നശിച്ച നിലയിൽ കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!