News One Thrissur
Updates

മിന്നൽ ചുഴലി: എളവള്ളിയിൽ ലക്ഷങ്ങളുടെ നാശ നഷ്ടം.

എളവള്ളി: പഞ്ചായത്തിൽ ഞായറാഴ്ച്ച വൈകീട്ട് മൂന്നരയോടെ ആഞ്ഞ് വീശിയ മിന്നൽ ചുഴലിയിൽ നിരവധി ജാതിമരങ്ങളുൾപ്പടെയുള്ള കൃഷി കടപുഴകി വീണ് ലക്ഷങ്ങളുടെ നാശനഷ്ടം. പറക്കാട് അഞ്ചാം വാർഡിൽ മണാംപാറ പ്രദേശത്തുമാണ് മിന്നൽ ചുഴലി ഉണ്ടായത്. നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞ് വീണ നിലയിലാണ്.തച്ചംകുളം വാസുവിൻ്റെ കവുങ്ങും മാവും ഒടിഞ്ഞു വീണു. പറങ്ങാട്ട് സുരേഷിൻ്റെ കൃഷിതോട്ടത്തിൽ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ മതിലും തകർന്ന് വീണിട്ടുണ്ട്.കൂട്ടാലക്കൽ ദ്രൗപതിയുടെ ജാതി മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണ നിലയിലാണ്.പറങ്ങനാട്ടിൽ ലോഹിതാക്ഷൻ്റെ ജാതി മരങ്ങളും കടപുഴകിയ നിലയിലാണ്.കുന്നതുള്ളി സഹദേവൻ്റ കൃഷിതോട്ടത്തിലെ ജാതി മരങ്ങളും നിലംപൊത്തിയ നിലയിലാണ്. വട്ടംപറമ്പിൽ ശ്രീനിവാസൻ്റെ പുരയിടത്തിലെ വാഴക്കും മാവിനും നാശം സംഭവിച്ചിട്ടുണ്ട്. കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ, കെഎസ്ഇബി അധികൃതരെത്തി കണക്കെടുത്താൽ മാത്രമെ നാശനഷ്ടടങ്ങളുടെ കൃത്യമായ കണക്ക് ലഭിക്കുകയുള്ളൂ. മരം മുറിച്ച് നീക്കി വൈദ്യുതി പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സിൻ്റെ നേതൃത്വത്തിൽ നടത്തി. കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.

Related posts

വാടാനപ്പള്ളിയിൽ കുടിവെള്ള വിതരണത്തിന് കലക്ടറുടെ അനുമതി.

Sudheer K

വത്സല അന്തരിച്ചു.

Sudheer K

ചാഴൂരിൽ നിർത്തിയിട്ടിരുന്ന വാനിൽ കാറിടിച്ച് 3 പേർക്ക് പരിക്ക്; അപകടത്തിൽ വീടിൻ്റെ മതിലും ഗേറ്റും തകർന്നു.

Sudheer K

Leave a Comment

error: Content is protected !!