തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ചുറ്റമ്പലത്തിലെ വിളക്കുമാട സമർപ്പണം ക്ഷേത്രം തന്ത്രി തരണനല്ലൂർ പടിഞ്ഞാറേ മനക്കൽ പത്മനാഭൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി സെക്രട്ടറി എം.മനോജ് കുമാർ, അസി. കമ്മീഷണർ കെ.ബിജുകുമാർ, ക്ഷേത്രം മാനേജർ എ.പി. സുരേഷ് കുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് രാജൻ പാറേക്കാട്ട്, സെക്രട്ടറി വി.ശശിധരൻ, ട്രഷറർ വി.ആർ. പ്രകാശൻ മറ്റു സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തൃപ്രയാർ ക്ഷേത്രത്തിലെ വിളക്കുമാടം പിച്ചള പൊതിയൽ പൂർത്തിക്കിയതായി നേതൃത്വം നൽകിയ തൃപ്രയാർ ക്ഷേത്ര ഉപദേശ സമിതി ഭാരവാഹികൾ പറഞ്ഞു.
previous post