കടപ്പുറം: ശക്തമായ കാറ്റിലും മഴയിലും കാറ്റാടി മരം വീണു വീടിനോട് ചേർന്ന ഷെഡും,ട്രാക്ടറും തകർന്നു. കടപ്പുറം പഞ്ചായത്ത് കുമാരൻപടിയിൽ ചക്കര പ്രശാന്തിന്റെ ട്രാക്ടറും, വീടിന്റെ പിൻഭാഗത്തുള്ള ഷെഡ്ഡുമാണ് പരിപൂർണ്ണമായി തകർന്നത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. മത്സ്യത്തൊഴിലാളികളുടെ വഞ്ചി കടലിൽ നിന്ന് കരയിലേക്ക് കയറ്റുന്നതിനും മറ്റുമാണ് ട്രാക്ടർ ഉപയോഗിച്ചിരുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.