പുന്നയൂർക്കുളം: ബഹ്റൈനിൽ ഹൃദയാഘാതം മൂലം അണ്ടത്തോട് സ്വദേശി മരിച്ചു. കുമാരൻപടി ബീച്ച് റോഡിൽ പരേതനായ കൈതാളത്ത് മൊയ്തുണ്ണി മകൻ ഷംസുദ്ദീൻ (46) ആണ് മരിച്ചത്. ബഹ്റൈനിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ട് വന്ന് അണ്ടത്തോട് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും. മാതാവ്: കദീജ. ഭാര്യ: സമീഹ. മക്കൾ: ഷഹസ, ഷംന, ഷഹന, ഷൈസ് സമാൻ.
next post