കാഞ്ഞാണി: സ്വകാര്യടെലികോം കമ്പനികളുടെ നിരക്ക് വർദ്ധനവിനെതിരെ ഡിവൈഎഫ്ഐ മണലൂർ ബ്ലോക്ക് കമ്മിറ്റി യുവജന പ്രതിഷേധം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി മെമ്പർ ഗ്രീഷ്മ അജയഘോഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് കെ.സച്ചിൻ അധ്യക്ഷനായി. കെ.എ. അജീഷ്, കെ.വി. ഡേവിസ്, ഗായത്രി മാധവൻ, അരുൺ ആനന്ദ്, എം.എസ്. വൈശാഖ്, വിഷ്ണു പ്രസാദ്, നിവിൻ മനോഹരൻ എന്നിവർ സംസാരിച്ചു.