തിരുവനതപുരം: ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് കൂടിയത് 90 രൂപയാണ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6875 ല്‍ എത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 720 രൂപ കൂടിയതോടെ 55000 രൂപയായി . ഇതിന് മുന്‍പ് മേയ് 20 നാണ് സ്വര്‍ണം 55000 കടന്നത്. അന്ന് 55120 ആയിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.