News One Thrissur
Updates

ജോലിക്കിടയിൽ ഷോക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന വൈദ്യുതി വകുപ്പിലെ താൽക്കാലിക ജീവനക്കാരനായ യുവാവ് ചികിത്സാ സഹായം തേടുന്നു.

അന്തിക്കാട്: ജോലിക്കിടയിൽ ഷോക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന വൈദ്യുതി വകുപ്പിന്റെ താൽക്കാലിക ജീവനക്കാരനായ ഭർത്താവിന്റെ ജീവൻ നിലനിർത്താൻ ഓപ്പറേഷനും തുടർ ചികിത്സക്കുള്ള പണം കണ്ടെത്താൻ യുവതി സുമനസുകളുടെ സഹായം തേടുന്നു. പുള്ള് പുതുവീട്ടിൽ സജിതനാണ് ഷോക്കേറ്റ് ഓർമ്മശക്തി നഷ്ടപ്പെട്ട് ഓപ്പറേഷൻ കാത്ത് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. വലപ്പാട് കെ.എസ്.ഇ. ബി . ഓഫീസിൽ മൂന്നു വർഷമായി താൽക്കാലിക ജോലി ചെയ്യുന്ന സജിതന് ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് അപകടം ഉണ്ടായത്. അരിവാൾ തോട്ടി 11 കെ.വി. ലയിൻ തട്ടിയാണ് ഷോക്കേറ്റത്. കൈകാലുകൾ പൊള്ളുകയും തെറിച്ച് തലയടിച്ച് വീണ തലയോട്ടി പൊട്ടുകയും ചെയ്തു. ആദ്യം ഇരിങ്ങാലക്കുട കോപ്പറേറ്റിവ് ആശുപത്രിയിലും വൻ തുക ചികിത്സ ചിലവ് വന്നതോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. മാർച്ച് 8 ന് തലയിൽ ഓപ്പറേഷൻ നടത്തി. എന്നിട്ടും ഓർമ്മശക്തി തിരിച്ചു കിട്ടുകയോ സാധാരണ നിലയിലേക്കോ തിരിച്ചെത്തിയില്ല. തലയോട്ടിയിൽ മറ്റൊരു ഓപ്പറേഷനും വേണ്ടി വരുമെന്നാണ് ചികിത്സിച്ച ഡോക്ടർമാർ അറിയിച്ചത്. മരുന്നിന് നല്ലൊരു തുകയാണ് ചിലവായത്.

ഇനിയും വൻ തുക ചിലവ് വരും. ഓപ്പറേഷനും മരുന്നിനും ആവശ്യമായ തുക കണ്ടെത്താൻ കുടുംബന് താങ്ങാവുന്നതല്ല. ഇതോടെയാണ് ഭാര്യ അശ്വതി സുമനസുകളുടെ സഹായം തേടുന്നത്. സജിതന്റെ മാതാപിതാക്കൾ രോഗികളായ വയോധികരാണ്. ഭർത്താവിന്റെ അവസ്ഥ മൂലം സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായ അശ്വതി ജോലിക്ക് പോകാൻ കഴിയാതെ ശിശ്രൂഷ നൽകി ഒപ്പമുണ്ട്. മണലൂരിലെ സ്വന്തം വീട്ടിലേക്ക് ഭർത്താവുമായി എത്തിയ ഇവർ ഇപ്പോൾ ഓപ്പറേഷനുമായി ബന്ധപ്പെട്ട് തൃശൂർ മെഡിക്കൽ കോളജ് ആശു പതിയിലാണ്. ചികിത്സക്കും മരുന്നിനും പണം കണ്ടെത്താൻ സഹായം തേടി. ആലപ്പാട് ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങി.

അശ്വതിരജിതൻ

സൗത്ത് ഇന്ത്യൻ ബാങ്ക്

0096053000011613

IFSC CODE .SIBL0000096 GooglePay 9946975922

Related posts

റുക്കിയ അന്തരിച്ചു

Sudheer K

വലപ്പാട് ഗ്രാമ പഞ്ചായത്ത് എസ്. സി മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു.

Sudheer K

കുഞ്ഞിക്കുട്ടൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!