വാടാനപ്പള്ളി: കേരള എൻ.ജി.ഒ അസോസിയേഷൻ നാട്ടിക ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ഒ. ഡെയ്‌സൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ടി.കെ. സ്വപ്ന അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ ആയ കെ.വി. സനൽ കുമാർ, ടി.ജി. രഞ്ജിത്ത്, ടി.പി. ഹനീഷ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി അരുൺ, സി.ജെയിംസ്, ജില്ലാ നേതാക്കളായ കെ.ഗോപകുമാർ, കെ.ടി. ജയേഷ്, സോണി സോളമൻ, ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികളായ പി.എം. വിദ്യാസാഗർ, സി.എസ്. ഷമ്മി, എം.ബി. ബിനോയ്, ടി.ജെ. ദേവസ്സി, തുടങ്ങിയവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു